ചാവേ൪
ജീവിതം ആത്മ ബലിയാക്കിയവ൯



Saturday, July 29, 2006 7:54 PM

പാഠം ഒന്ന്‌ - ഞാന്‍ പഠിച്ച കോളജു പൂട്ടട്ടെ.

സ്വാശ്രയ നിയമം നടപ്പാക്കാന്‍ സര്‍ക്കാരിനേക്കാള്‍ അത്യാവശ്യം എസ്‌.എഫ്‌.ഐക്കാണ്‌. നടപ്പാക്കാനാവില്ലെങ്കില്‍ കോളജുകള്‍ പൂട്ടിയിടട്ടെ എന്നാണ്‌ എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി സ്വരാജ്‌ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്‌. പഠിച്ച കാലത്ത്‌ നാട്ടില്‍ ഗുണ്ടാ രാഷ്ട്രീയം കളിച്ച്‌ കോളജില്‍ കത്തിക്കുത്തിനും ചങ്ങലയടിക്കും നേതൃത്വം നല്‍കി ജില്ലയിലെ മുഴുവന്‍ ക്യാപസുകളെയും ചുവപ്പിച്ച്‌ സെക്രട്ടറി സ്ഥാനത്തെത്തിയ സഖാവിന്‌ ഇപ്പോള്‍ കടുത്ത സ്വകാര്യ മാനേജ്മെന്റ്‌ വിരോധം. ഇവിടെ മാനേജ്മെന്റുകളുടെ നടപടിയെ ന്യായീകരിക്കുകയല്ല. ഇതു പറയുന്നതാരാണെന്നറിയുമ്പോഴുള്ള വൈരുധ്യം ഓര്‍ത്താല്‍ ചിരിവരും. ചിലപ്പോള്‍ നാണക്കേടും തോന്നും.

സഖാവിന്റെ കോളജ്‌ പഠനം മലപ്പുറം ജില്ലയിലെ ചുങ്കത്തറ മാര്‍ത്തോമ കോളജിലായിരുന്നു. ഇതൊരു മാനേജ്മെന്റ്‌ കോളജാണെന്നും ഓര്‍ക്കണം. പ്രീഡിഗ്രി പഠിച്ച്‌ തോറ്റ സഖാവ്‌ പഠിച്ചു പഠിച്ചു നന്നായി പഠിച്ചു പാസായി. തൊട്ടടുത്ത വര്‍ഷം ബിരുദ പ്രവേശനത്തിനുള്ള പട്ടികയില്‍ സഖാവിന്റെ പേരില്ല. എന്നിട്ടും സഖാവ്‌ കോളജില്‍ പഠിച്ചു. കയറിയത്‌ മാനേജ്മന്റ്‌ സീറ്റിലാണെന്നു മാത്രം.

കോളജില്‍ ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തിനു കഷ്ടകാല കാലം. എങ്ങനെയും സഖാവ്‌ കോളജിലെത്തുന്നത്‌ പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. ഡിപ്പര്‍ട്ടു മെന്റ്‌ തലവന്‍ ഇടതു നേതാവായതുകൊണ്ട്‌ ഒരു മാനേജ്മെന്റ്‌ സീറ്റ്‌ പാടുപെട്ട്‌ സംഘടിപ്പിച്ച്‌ സഖാവ്‌ ഡിഗ്രിക്കു കയറി. പിന്നെ കലാലയത്തിലെ പുലിയായി. ഇപ്പം കേരളത്തിലും. ഇതൊന്നും തെറ്റല്ല. വേണ്ടതു തന്നെ.

പക്ഷെ സ്വകാര്യ മാനേജുമെന്റുകളെയും മാനേജ്മെന്റ്‌ ക്വാട്ടയേയും തെറി പറയരുതെന്നതു കാണുമ്പം തമാശ തൊന്നുന്നെന്നു മാത്രം

സ്വാശ്രയ നിയമം നടപ്പാകണം. മാനേജ്മെന്റിന്റെ കൊള്ള അറവിന്‌ അവസാനം വരുത്തുകയും വേണം. പക്ഷേ ഇതിനകത്തെവിടെയൊക്കെയൊ ചില വൈരുധ്യങ്ങള്‍. കണ്ടപ്പം പറഞ്ഞന്നേ ഉള്ളൂ.

posted by ചാവേര്‍ at 7:54 PM



3 Comments:

Blogger മയ്യഴി said...

സഖാവിന്റെ നേതാക്കള്‍ മക്കളെ മേനേജ്മെന്റ്‌ സീറ്റിലോ സ്വാശ്രയത്തിലോ പ്രവേശനം സംഘടിപ്പിച്ചു പഠിപ്പിക്കുന്നവരാണല്ലോ

9:04 AM  
Blogger ശ്രീജിത്ത്‌ കെ said...

ഈ കണ്ടുപിടുത്തം എനിക്കിഷ്ടപ്പെട്ടു. ഇങ്ങനെ ചെയ്യുന്നതൊന്ന് പറയുന്നത് വേറെയൊന്ന് എന്ന സ്വഭാവം ഉള്ളവരാണ് എല്ലാ പാര്‍ട്ടിയിലും. നമ്മുടെ ഒക്കെ ഒരു വിധി.

8:17 AM  
Blogger കൈയൊപ്പ്‌ said...

കാലികറ്റ്‌ യൂണിവേര്‍സിറ്റി കലോല്‍സവങ്ങളിലെ മലയാള പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം തുടര്‍ച്ചയായി നിലനിര്‍ത്തിയിരുന്ന, സമരമുഖങ്ങളില്‍ ജ്വലിച്ചുയര്‍ന്ന എന്റെ നല്ല സ്നേഹിതന്‍ സ്വരാജിനെ കുറിച്ചു "നല്ല വാക്കുകള്‍" കണ്ടതില്‍ സന്തോഷം!

5:18 AM  

Post a Comment







Previous Posts
കാണാന്‍ പോകുന്ന പൂരംഇടതു
ലക്ഷ്യം; അല്ലെങ്കില്‍ മരണം.

Archives
July 2006
August 2006
September 2006
January 2007

Links to Other Sites
Google
Blogger


Powered by Blogger
blogger template designed by and provided for free by savatoons.com