ചാവേ൪
ജീവിതം ആത്മ ബലിയാക്കിയവ൯Saturday, July 29, 2006 7:35 PM

കാണാന്‍ പോകുന്ന പൂരംഇടതു

ഇടതു ഭരണം കസറുന്നുണ്ട്‌. കേരളം പൂരം കാണാന്‍ പോകുന്നതേ ഉള്ളൂ. അന്ധമായ ഇടതു വിരോമല്ല ഇതു പറയാന്‍ കാരണം. ഇന്നിപ്പം ഇടതു സഖാക്കള്‍ കയറി വലതു ഭരണകാലത്ത്‌ ജയിലില്‍ കിടന്നവരെ എല്ലാം പിടിച്ചു പുറത്താക്കുന്നു. ഇവര്‍ വീണ്ടും കുറ്റം ചെയ്‌ത്‌ ജയിലിന്റെ വാതില്‍ക്കല്‍ ചെന്ന്‌ ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അധികാരത്തില്‍ പരോള്‍ വാങ്ങി വീട്ടിലെത്തുന്നു. തലയില്‍ തോര്‍ത്തുമുണ്ടും അരയില്‍ പേനാ പിച്ചാത്തിയും വച്ച്‌ നഗരത്തിലിറങ്ങി വീണ്ടും അക്രമം... പരോള്‍ കാലാവധി കഴിഞ്ഞ്‌ വീണ്ടും ജയിലിന്റെ വാതില്‍ക്കല്‍ വരെ പോയി തിരിച്ചു വരുന്നു. ഇതിങ്ങനെ അഞ്ചു വര്‍ഷവും കേരളത്തില്‍ ജയില്‍ നാടകം തുടരും. ഇതു കണ്ടാണ്‌ കോടതി ഇടപെടല്‍. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങളുണ്ടായാല്‍ രാജി എന്നാണ്‌ പണ്ടു മുതല്‍ക്കേ ഒരു സങ്കല്‍പം. എന്നാല്‍ നാളെ മുതല്‍ ഞാന്‍ നല്ല കുട്ടിയാകാമെന്നു പറഞ്ഞ്‌ തന്റെ ഭാഗം ന്യായീകരിച്ചു. എന്തിന്‌ നാട്ടിലുള്ള കുട്ടി സഖാക്കള്‍ വരെ ഇപ്പം സ്വയം പുലികളായി പ്രഖ്യാപിച്ച്‌ കാണിച്ചു കൂട്ടുന്ന പേക്കൂത്തുകള്‍ക്ക്‌ വല്ല അതിരുമുണ്ടോ?

posted by ചാവേര്‍ at 7:35 PM0 Comments:Post a CommentPrevious Posts
ലക്ഷ്യം; അല്ലെങ്കില്‍ മരണം.

Archives
July 2006
August 2006
September 2006
January 2007

Links to Other Sites
Google
Blogger


Powered by Blogger
blogger template designed by and provided for free by savatoons.com