ചാവേ൪
ജീവിതം ആത്മ ബലിയാക്കിയവ൯



Tuesday, September 05, 2006 8:35 PM

ഒടുവില്‍ ജോസഫിനും അതു സംഭവിച്ചു.

ലൈംഗികാപവാദത്തെ തുടര്‍ന്ന്‌ മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വന്ന കേരളത്തിലെ നാലാമത്തെ മന്ത്രി എന്ന പട്ടം പി.ജെ ജോസഫിന്‌ അണിയേണ്ടി വന്നു. അങ്ങനെ പറയുന്നതിലും ശരി കേരളത്തിലെ മാധ്യമങ്ങള്‍ ഒരു മന്ത്രിയെക്കൂടി രാജി വയ്പിച്ചു.

കേരളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം റോയി പുതിയ പത്രപ്രവര്‍ത്തന സംസ്കാരത്തെ ചോദ്യം ചെയ്യുന്നതു കണ്ടപ്പോള്‍ നമ്മളുടെ മാധ്യമ പുലികളുടെ സംസ്കാരം എത്രെ താഴെയാണെന്നു ചിന്തിച്ചു പോയി. കച്ചവടക്കണ്ണും നിലനില്‍പിനു വേണ്ടിയുള്ള മല്‍സരവുമാണ്‌ മാധ്യമങ്ങളെ ഈ വൃത്തികേടുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ ചിന്തിച്ചാല്‍ മനസിലാകും.

ഇന്ന്‌ മന്ത്രിയുടെ രാജിക്കു വേണ്ടി പാടു പെട്ട്‌ പൈങ്കിളി എഴുതിക്കൂട്ടിയ, രാപകലില്ലാതെ ഇന്‍വസ്റ്റിഗേറ്റീവ്‌ പത്രപ്രവര്‍ത്തനം നടത്തിയ എഴുത്തു തൊഴിലാളികള്‍ക്ക്‌ സുഖമായി കിടന്നുറങ്ങാം. പക്ഷെ അല്‍പമെങ്കിലും സത്യമില്ലെങ്കിലും ഇനി ഉണ്ടെങ്കിലും മന്ത്രിക്കു നേരെ ആരോപണം ഉന്നയിച്ച ആ പാവം സ്ത്രീക്ക്‌ ഇന്ന്‌ ഉറങ്ങാനാവുമെന്നു തോന്നുന്നില്ല.

എനിക്ക്‌ സ്ത്രീകളുടെ അടുത്തിരിക്കാന്‍ പേടിയാണെന്ന്‌ ഒരു വനിതാ വേദിയില്‍ സുകുമാര്‍ അഴിക്കോടു പറഞ്ഞത്‌ ഇനി കേരളത്തിലെ കുറെ പുരുഷന്‍മാരെങ്കിലും ഭയക്കുന്ന വസ്തുതയാണ്‌. ബസിലും ട്രെയിനിലും യാത്രചെയ്യുമ്പോള്‍ ഒരു സാധാരണ പുരുഷന്‍ അറിയാതെ പോലും ഒരു സ്ത്രീ ശരീരത്തില്‍ വിരലുകളൊ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമൊ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ്‌. ഇനി അറിയാതെ സംഭവിച്ചാലും എല്ലാം ഒരു സോറികൊണ്ട്‌ അനസാനിപ്പിക്കുന്നത്‌ സാധാരണ കാഴ്ചയാണ്‌. മനപ്പൂര്‍വം സ്ത്രീയെഉപദ്രവിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ വാക്കുകള്‍.

മന്ത്രിയുടെ വാക്കുകളില്‍ എവിടെയൊക്കെയൊ ചില നിഷ്കളങ്കത മുറ്റി നില്‍ക്കുന്നത്‌ ഓരോത്തവണയും അദ്ദേഹം ചാനലുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കാണാമായിരുന്നു.അദ്ദേഹത്തിന്റെ അയല്‍ക്കാരന്‍ പറഞ്ഞ ഒരു വാക്കുകൂടി ഇവിടെ എഴുതാം. പി.ജെ ജോസഫ്‌ മാനസീകാരോഗ്യത്തിന്‌ ചികിത്സ നേടിയിട്ടുള്ളയാളും അല്‍പം മാനസിക പ്രശ്നം ഉള്ളയാളുമാണെന്നാണ്‌. ഇത്‌ ശരിയോ തെറ്റൊ മാധ്യമങ്ങളൊന്നും എഴുതിക്കണ്ടില്ല. പക്ഷെ വെള്ളാപ്പള്ളി ഉള്ളതു പറഞ്ഞു ജോസഫ്‌ അന്ന്‌ ഗുളിക കഴിച്ചിട്ടില്ലായിരുന്നെന്ന്‌.


posted by ചാവേര്‍ at 8:35 PM



6 Comments:

Blogger ശാലിനി said...

പി ജെ ജോസഫിനോട് ഇതു വേണ്ടായിരുന്നു. അദ്ദേഹം തെറ്റുകാരനല്ല എന്നു തോന്നുന്നു. സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും ബഹുമാനവും ലഭിക്കണം, എന്നു കരുതി എന്തും ആവാമെന്നോ? ഇത് മനപൂര്‍വ്വം ഉണ്ടാക്കിയുടുത്ത ആരോപണമാണെന്നു തോന്നുന്നു. ഇപ്പൊള്‍ ആ സ്ത്രീ ശരിക്കും ഇതിനെ ചൊല്ലി പശ്ചാത്തപിക്കുന്നുണ്ടായിരിക്കും.

12:07 AM  
Blogger കിരണ്‍ തോമസ് said...

K.M. റോയി പറഞ്ഞ ചില വാക്കുകള്‍ പത്രപ്രവര്‍ത്തകര്‍ കുറിച്ചുവെയ്കേണ്ടതാണ്‌

1- ജോസഫ്‌ ഒരു മന്ത്രി മാത്രമല്ല ഒരു അഛനാണ്‌ ഭര്‍ത്താവാണ്‌ മുത്തഛനാണ്‌. അദ്ദേഹത്തിനും ഒരു കുടുംബമുണ്ട്‌. ഒരാഴ്ച കൊണ്ടാടിയ ഈ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെ എത്ര വിഷമിപ്പിക്കുന്നൂ എന്നത്‌ തെളിവെടുപ്പും വിചാരണയും ശിക്ഷയും വിധിക്കുന്ന മാധ്യമങ്ങള്‍ ഒോര്‍ക്കുന്നില്ല.

2- അന്വേഷണ ഉദ്ദ്യോഗസ്ഥ ഓരോ ദിവസവും പത്ര സമ്മേളനം നടത്തിയതായി അറിവില്ല പക്ഷേ പത്രക്കാര്‍ ഓരോ ദിവസവും ഈ വിഷയത്തിന്റെ പുരോഗതി അറിയിക്കുന്നുണ്ടായിരുന്നു.

3- ലൈഗീക ആരോപണം വന്നാല്‍ ഉടന്‍ രാജി വയ്ക്കണം എന്ന കീഴ്‌വഴക്കം ഒരു നല്ല പ്രവണതയല്ല. നാളെ ഇത്‌ ആര്‍ക്കെതിരേയും ഉപയോഗിക്കാവുന്ന ഒരു ആയുധമായി മാറും.

എന്നാല്‍ പ്രമോദും ഷാനിയും K.M. റോയിയോട്‌ ചോദിച്ചത്‌ ഇതൊക്കെ മാധ്യമങ്ങളുടെ ഉത്തരവാദിത്തമല്ലേ എന്നാണ്‌.

ഏഷ്യനെറ്റുകാര്‍ രാജി വച്ചിട്ടും ജോസഫിനെ വിട്ടില്ല. ജോസഫിന്റെ ഓണം എങ്ങനെയായിരുന്നു എന്ന അവര്‍ അന്വേഷണം നടത്തി . ഭാര്യയുമായി അഭിമുഖം നടത്തി. ആനന്ദ ലബ്ദിക്കിനിയെന്തു വേണം

12:11 AM  
Blogger ശാലിനി said...

കിരണിന്റെ പോസ്റ്റാണ് ഈ വിഷയത്തില്‍ പ്രതീക്ഷിച്ചത്. എന്തായാലും കമന്റിലൂടെ ക്ണ്ടല്ലോ. K M Roy എഴുതിയ ആ ലേഖനം ഒന്നു പോസ്റ്റുചെയ്യാമോ? ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആളാണ് അദ്ദേഹം.

എനിക്കും അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഇതു തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ചിന്തിച്ചിരുന്നത് അദ്ദേഹത്തിന്റെ വീട്ടുകാരെ കുറിച്ചാണ്. ഈ ഏഷ്യാനെറ്റ് എന്ന ചാനലിനെ ആരെങ്കിലും മൂക്കുകയറിട്ടില്ല എങ്കില്‍ മാധ്യമ രംഗം കൂടുതല്‍ അധപതിക്കും, ഇപ്പോള്‍ ആ ചാനല്‍ കഴിവതും കാണാതിരിക്കാനാണ് ശ്രമിക്കുന്നത്. തിര്‍ത്തും ഒരു പൈങ്കിളിയായിരിക്കുകയാണ് ആ ചാനല്‍. ആടിനെപട്ടിയാക്കാന്‍ കഴിയും അവര്‍ വിചാരിച്ചാല്‍ എന്നുള്ള അഹങ്കാരവും ഉണ്ട്.

12:28 AM  
Blogger കിരണ്‍ തോമസ് said...

ശാലിനി K.M. റോയുടെ ഈ പ്രസ്താവനകളെല്ലാം മനോരമ ന്യൂസ്‌ അവറില്‍ മിനിങ്ങാന്ന് സംഭവിച്ചതാണ്‌. ജോസഫ്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയില്‍ K.M. റോയ്‌ ചുണ്ടിക്കാണിച്ചതാണ്‌ ഇത്‌. പിന്നെ ഏഷ്യാനെറ്റിന്റെ കാര്യം. ശോഭാ ജോണിന്റെ അമ്മയും കുട്ടിയുമായിപ്പോലും അഭിമുഖം നടത്തി കേരളത്തേ കോരിത്തരിപ്പിച്ച ചാനലാണ്‌ അത്‌. കോരിത്തരിപ്പിക്കുന്ന വാര്‍ത്തയെല്ലാം കൈകാര്യം ചെയ്യാന്‍ ഒരു സ്പെഷിലിസ്റ്റും അവര്‍ക്കുണ്ട്‌ സിന്ധു സൂര്യകുമാര്‍. മനോരമ വരുന്നത്‌ മുന്നില്‍കണ്ട്‌ തുടങ്ങിയതാണ്‌ ഈ പൈങ്കിളി സംസ്കാരം. എന്നും ചൂടുള്ള വാര്‍ത്ത വേണം എന്ന് മാനേജ്‌മന്റ്‌ പറഞ്ഞിട്ടുണ്ടാകും ഇവരോട്‌

1:38 AM  
Blogger ചുള്ളിക്കാലെ ബാബു said...

ശാലിനിയുടെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഏഷ്യനെറ്റ് റേഡിയോ ഗള്‍ഫ് നാടുകളില്‍ പ്രക്ഷേപണം ചെയ്യുന്ന പല പരിപാടികളുടെ കാര്യവും ആടിനെപട്ടിയാക്കുന്ന രീതിയിലുള്ളതാണ്. തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ‘പ്രതീകാത്മക തിരഞ്ഞെടുപ്പ്‘ എന്നവര്‍ വിശേഷിപ്പിച്ച, വോട്ടുചെയ്യാനുള്ള ഒരു എസ് എം എസ്സിന് മൂന്നു ദിര്‍ഹം വരെ വസൂലാക്കിയ, കേരളാതിരഞ്ഞെടുപ്പ് വന്‍ ലാഭക്കച്ചവടമാക്കി മാറ്റിയെടുത്തതുതന്നെ അതിനൊരുദാഹരണമാണ്.
ഏഷ്യാനെറ്റ് എന്നതുമാറ്റി പരസ്യാനെറ്റ് എന്നോ ദേഷ്യാനെറ്റ് എന്നോ പേരിടേണ്ടതാണെന്ന് ചില പരിപാടികള്‍ കേള്‍ക്കുമ്പോള്‍ തോന്നിപ്പോകുന്നു.

3:24 AM  
Blogger chithal said...

ദേഷ്യനെറ്റ് അല്ല, വേശ്യനെറ്റ് എന്നാ വേന്ടത്..ആരുടേയും തുണി ഉരിഞു സമൂഹ മധ്യേ കാട്ടാന്‍ യാതൊരു മടീയില്ല ഇവറ്റകള്ക്ക്.പിന്നെ എന്തെ ഈ ജൊസെഫിന്റെ കാര്യം വന്നപ്പോല്‍ മാത്രം ഇത്ര വിഷമം .കുഞാലികുട്ടിക്കും ചാക്കോക്കും ഉന്ദ്ടായിരുന്നാല്ലൊ ഭാര്യയും
 അമ്മയും ഒക്കെ
രാജിവക്കണം പൊതുപ്രവര്‍ ത്തകര്‍
  അവര്ക്ക് എന്തു നഷ്റ്റം വരാനാ ?
അത്രയും നാല്‍ അവര ചെയ്ത
സേവനം ജനത്തിനു വെന്ടെല്‍ .......
വിഷമം ഉന്ടാകും കട്ടു മുടിച്ചത് ,
മുടിക്കാനുള്ളത് എല്ലം നഷ്റ്റപ്പെദുകയല്ലേ
കൊള്ളാം ജൊസെഫിന്റെ വികാരവും
 തോമസിന്റെ മതവികാരവുമ്
മൊത്തതില്‍ കേരള കോങ്രസിന്‍ ഏനക്കേടാണല്ല്യോ....

2:54 AM  

Post a Comment







Previous Posts
കരളലിയിക്കും കാഴ്ച
ചാത്ത൯ പുലയനും പിന്നെ ക്യൂബയും
പാഠം ഒന്ന്‌ - ഞാന്‍ പഠിച്ച കോളജു പൂട്ടട്ടെ.
കാണാന്‍ പോകുന്ന പൂരംഇടതു
ലക്ഷ്യം; അല്ലെങ്കില്‍ മരണം.

Archives
July 2006
August 2006
September 2006
January 2007

Links to Other Sites
Google
Blogger


Powered by Blogger
blogger template designed by and provided for free by savatoons.com