ചാവേ൪
ജീവിതം ആത്മ ബലിയാക്കിയവ൯



Saturday, July 29, 2006 7:54 PM

പാഠം ഒന്ന്‌ - ഞാന്‍ പഠിച്ച കോളജു പൂട്ടട്ടെ.

സ്വാശ്രയ നിയമം നടപ്പാക്കാന്‍ സര്‍ക്കാരിനേക്കാള്‍ അത്യാവശ്യം എസ്‌.എഫ്‌.ഐക്കാണ്‌. നടപ്പാക്കാനാവില്ലെങ്കില്‍ കോളജുകള്‍ പൂട്ടിയിടട്ടെ എന്നാണ്‌ എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി സ്വരാജ്‌ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്‌. പഠിച്ച കാലത്ത്‌ നാട്ടില്‍ ഗുണ്ടാ രാഷ്ട്രീയം കളിച്ച്‌ കോളജില്‍ കത്തിക്കുത്തിനും ചങ്ങലയടിക്കും നേതൃത്വം നല്‍കി ജില്ലയിലെ മുഴുവന്‍ ക്യാപസുകളെയും ചുവപ്പിച്ച്‌ സെക്രട്ടറി സ്ഥാനത്തെത്തിയ സഖാവിന്‌ ഇപ്പോള്‍ കടുത്ത സ്വകാര്യ മാനേജ്മെന്റ്‌ വിരോധം. ഇവിടെ മാനേജ്മെന്റുകളുടെ നടപടിയെ ന്യായീകരിക്കുകയല്ല. ഇതു പറയുന്നതാരാണെന്നറിയുമ്പോഴുള്ള വൈരുധ്യം ഓര്‍ത്താല്‍ ചിരിവരും. ചിലപ്പോള്‍ നാണക്കേടും തോന്നും.

സഖാവിന്റെ കോളജ്‌ പഠനം മലപ്പുറം ജില്ലയിലെ ചുങ്കത്തറ മാര്‍ത്തോമ കോളജിലായിരുന്നു. ഇതൊരു മാനേജ്മെന്റ്‌ കോളജാണെന്നും ഓര്‍ക്കണം. പ്രീഡിഗ്രി പഠിച്ച്‌ തോറ്റ സഖാവ്‌ പഠിച്ചു പഠിച്ചു നന്നായി പഠിച്ചു പാസായി. തൊട്ടടുത്ത വര്‍ഷം ബിരുദ പ്രവേശനത്തിനുള്ള പട്ടികയില്‍ സഖാവിന്റെ പേരില്ല. എന്നിട്ടും സഖാവ്‌ കോളജില്‍ പഠിച്ചു. കയറിയത്‌ മാനേജ്മന്റ്‌ സീറ്റിലാണെന്നു മാത്രം.

കോളജില്‍ ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തിനു കഷ്ടകാല കാലം. എങ്ങനെയും സഖാവ്‌ കോളജിലെത്തുന്നത്‌ പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. ഡിപ്പര്‍ട്ടു മെന്റ്‌ തലവന്‍ ഇടതു നേതാവായതുകൊണ്ട്‌ ഒരു മാനേജ്മെന്റ്‌ സീറ്റ്‌ പാടുപെട്ട്‌ സംഘടിപ്പിച്ച്‌ സഖാവ്‌ ഡിഗ്രിക്കു കയറി. പിന്നെ കലാലയത്തിലെ പുലിയായി. ഇപ്പം കേരളത്തിലും. ഇതൊന്നും തെറ്റല്ല. വേണ്ടതു തന്നെ.

പക്ഷെ സ്വകാര്യ മാനേജുമെന്റുകളെയും മാനേജ്മെന്റ്‌ ക്വാട്ടയേയും തെറി പറയരുതെന്നതു കാണുമ്പം തമാശ തൊന്നുന്നെന്നു മാത്രം

സ്വാശ്രയ നിയമം നടപ്പാകണം. മാനേജ്മെന്റിന്റെ കൊള്ള അറവിന്‌ അവസാനം വരുത്തുകയും വേണം. പക്ഷേ ഇതിനകത്തെവിടെയൊക്കെയൊ ചില വൈരുധ്യങ്ങള്‍. കണ്ടപ്പം പറഞ്ഞന്നേ ഉള്ളൂ.

posted by ചാവേര്‍ at 7:54 PM

3 comments





7:35 PM

കാണാന്‍ പോകുന്ന പൂരംഇടതു

ഇടതു ഭരണം കസറുന്നുണ്ട്‌. കേരളം പൂരം കാണാന്‍ പോകുന്നതേ ഉള്ളൂ. അന്ധമായ ഇടതു വിരോമല്ല ഇതു പറയാന്‍ കാരണം. ഇന്നിപ്പം ഇടതു സഖാക്കള്‍ കയറി വലതു ഭരണകാലത്ത്‌ ജയിലില്‍ കിടന്നവരെ എല്ലാം പിടിച്ചു പുറത്താക്കുന്നു. ഇവര്‍ വീണ്ടും കുറ്റം ചെയ്‌ത്‌ ജയിലിന്റെ വാതില്‍ക്കല്‍ ചെന്ന്‌ ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അധികാരത്തില്‍ പരോള്‍ വാങ്ങി വീട്ടിലെത്തുന്നു. തലയില്‍ തോര്‍ത്തുമുണ്ടും അരയില്‍ പേനാ പിച്ചാത്തിയും വച്ച്‌ നഗരത്തിലിറങ്ങി വീണ്ടും അക്രമം... പരോള്‍ കാലാവധി കഴിഞ്ഞ്‌ വീണ്ടും ജയിലിന്റെ വാതില്‍ക്കല്‍ വരെ പോയി തിരിച്ചു വരുന്നു. ഇതിങ്ങനെ അഞ്ചു വര്‍ഷവും കേരളത്തില്‍ ജയില്‍ നാടകം തുടരും. ഇതു കണ്ടാണ്‌ കോടതി ഇടപെടല്‍. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങളുണ്ടായാല്‍ രാജി എന്നാണ്‌ പണ്ടു മുതല്‍ക്കേ ഒരു സങ്കല്‍പം. എന്നാല്‍ നാളെ മുതല്‍ ഞാന്‍ നല്ല കുട്ടിയാകാമെന്നു പറഞ്ഞ്‌ തന്റെ ഭാഗം ന്യായീകരിച്ചു. എന്തിന്‌ നാട്ടിലുള്ള കുട്ടി സഖാക്കള്‍ വരെ ഇപ്പം സ്വയം പുലികളായി പ്രഖ്യാപിച്ച്‌ കാണിച്ചു കൂട്ടുന്ന പേക്കൂത്തുകള്‍ക്ക്‌ വല്ല അതിരുമുണ്ടോ?

posted by ചാവേര്‍ at 7:35 PM

0 comments





Wednesday, July 26, 2006 10:50 PM

ലക്ഷ്യം; അല്ലെങ്കില്‍ മരണം.

ഇവിടെ ഞാനില്ല ആരൊടും കൂട്ടു കൂടാന്‍. അല്ല, സമയമില്ലെന്നതാനു സത്യം. ഇപ്പോള്‍ ഞാന്‍ പോകട്ടെ. നമുക്കു രണാങ്കാണത്തില്‍ കാണാം. നിനക്കെന്നോടൊപ്പം കരുത്തു കാട്ടാനകുമെങ്കില്‍ ഒരു കൈ നോക്കാം അടര്‍കളത്തില്‍.

posted by ചാവേര്‍ at 10:50 PM

4 comments











Previous Posts
പ്രിന്‍സിപ്പല്‍ .. നിങ്ങളൊരു മനുഷ്യനാണോ??
ഒടുവില്‍ ജോസഫിനും അതു സംഭവിച്ചു.
കരളലിയിക്കും കാഴ്ച
ചാത്ത൯ പുലയനും പിന്നെ ക്യൂബയും
പാഠം ഒന്ന്‌ - ഞാന്‍ പഠിച്ച കോളജു പൂട്ടട്ടെ.
കാണാന്‍ പോകുന്ന പൂരംഇടതു
ലക്ഷ്യം; അല്ലെങ്കില്‍ മരണം.

Archives
July 2006
August 2006
September 2006
January 2007

Links to Other Sites
Google
Blogger


Powered by Blogger
blogger template designed by and provided for free by savatoons.com