ചാവേ൪
ജീവിതം ആത്മ ബലിയാക്കിയവ൯Tuesday, September 05, 2006 8:35 PM

ഒടുവില്‍ ജോസഫിനും അതു സംഭവിച്ചു.

ലൈംഗികാപവാദത്തെ തുടര്‍ന്ന്‌ മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വന്ന കേരളത്തിലെ നാലാമത്തെ മന്ത്രി എന്ന പട്ടം പി.ജെ ജോസഫിന്‌ അണിയേണ്ടി വന്നു. അങ്ങനെ പറയുന്നതിലും ശരി കേരളത്തിലെ മാധ്യമങ്ങള്‍ ഒരു മന്ത്രിയെക്കൂടി രാജി വയ്പിച്ചു.

കേരളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം റോയി പുതിയ പത്രപ്രവര്‍ത്തന സംസ്കാരത്തെ ചോദ്യം ചെയ്യുന്നതു കണ്ടപ്പോള്‍ നമ്മളുടെ മാധ്യമ പുലികളുടെ സംസ്കാരം എത്രെ താഴെയാണെന്നു ചിന്തിച്ചു പോയി. കച്ചവടക്കണ്ണും നിലനില്‍പിനു വേണ്ടിയുള്ള മല്‍സരവുമാണ്‌ മാധ്യമങ്ങളെ ഈ വൃത്തികേടുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ ചിന്തിച്ചാല്‍ മനസിലാകും.

ഇന്ന്‌ മന്ത്രിയുടെ രാജിക്കു വേണ്ടി പാടു പെട്ട്‌ പൈങ്കിളി എഴുതിക്കൂട്ടിയ, രാപകലില്ലാതെ ഇന്‍വസ്റ്റിഗേറ്റീവ്‌ പത്രപ്രവര്‍ത്തനം നടത്തിയ എഴുത്തു തൊഴിലാളികള്‍ക്ക്‌ സുഖമായി കിടന്നുറങ്ങാം. പക്ഷെ അല്‍പമെങ്കിലും സത്യമില്ലെങ്കിലും ഇനി ഉണ്ടെങ്കിലും മന്ത്രിക്കു നേരെ ആരോപണം ഉന്നയിച്ച ആ പാവം സ്ത്രീക്ക്‌ ഇന്ന്‌ ഉറങ്ങാനാവുമെന്നു തോന്നുന്നില്ല.

എനിക്ക്‌ സ്ത്രീകളുടെ അടുത്തിരിക്കാന്‍ പേടിയാണെന്ന്‌ ഒരു വനിതാ വേദിയില്‍ സുകുമാര്‍ അഴിക്കോടു പറഞ്ഞത്‌ ഇനി കേരളത്തിലെ കുറെ പുരുഷന്‍മാരെങ്കിലും ഭയക്കുന്ന വസ്തുതയാണ്‌. ബസിലും ട്രെയിനിലും യാത്രചെയ്യുമ്പോള്‍ ഒരു സാധാരണ പുരുഷന്‍ അറിയാതെ പോലും ഒരു സ്ത്രീ ശരീരത്തില്‍ വിരലുകളൊ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമൊ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ്‌. ഇനി അറിയാതെ സംഭവിച്ചാലും എല്ലാം ഒരു സോറികൊണ്ട്‌ അനസാനിപ്പിക്കുന്നത്‌ സാധാരണ കാഴ്ചയാണ്‌. മനപ്പൂര്‍വം സ്ത്രീയെഉപദ്രവിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ വാക്കുകള്‍.

മന്ത്രിയുടെ വാക്കുകളില്‍ എവിടെയൊക്കെയൊ ചില നിഷ്കളങ്കത മുറ്റി നില്‍ക്കുന്നത്‌ ഓരോത്തവണയും അദ്ദേഹം ചാനലുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കാണാമായിരുന്നു.അദ്ദേഹത്തിന്റെ അയല്‍ക്കാരന്‍ പറഞ്ഞ ഒരു വാക്കുകൂടി ഇവിടെ എഴുതാം. പി.ജെ ജോസഫ്‌ മാനസീകാരോഗ്യത്തിന്‌ ചികിത്സ നേടിയിട്ടുള്ളയാളും അല്‍പം മാനസിക പ്രശ്നം ഉള്ളയാളുമാണെന്നാണ്‌. ഇത്‌ ശരിയോ തെറ്റൊ മാധ്യമങ്ങളൊന്നും എഴുതിക്കണ്ടില്ല. പക്ഷെ വെള്ളാപ്പള്ളി ഉള്ളതു പറഞ്ഞു ജോസഫ്‌ അന്ന്‌ ഗുളിക കഴിച്ചിട്ടില്ലായിരുന്നെന്ന്‌.


posted by ചാവേര്‍ at 8:35 PM

6 commentsPrevious Posts
പ്രിന്‍സിപ്പല്‍ .. നിങ്ങളൊരു മനുഷ്യനാണോ??
ഒടുവില്‍ ജോസഫിനും അതു സംഭവിച്ചു.
കരളലിയിക്കും കാഴ്ച
ചാത്ത൯ പുലയനും പിന്നെ ക്യൂബയും
പാഠം ഒന്ന്‌ - ഞാന്‍ പഠിച്ച കോളജു പൂട്ടട്ടെ.
കാണാന്‍ പോകുന്ന പൂരംഇടതു
ലക്ഷ്യം; അല്ലെങ്കില്‍ മരണം.

Archives
July 2006
August 2006
September 2006
January 2007

Links to Other Sites
Google
Blogger


Powered by Blogger
blogger template designed by and provided for free by savatoons.com