ചാവേ൪
ജീവിതം ആത്മ ബലിയാക്കിയവ൯Wednesday, January 10, 2007 10:45 PM

പ്രിന്‍സിപ്പല്‍ .. നിങ്ങളൊരു മനുഷ്യനാണോ??

സൈമണ്‍ ബ്രിട്ടോയെ ഞാന്‍ ഇഷ്ടപ്പെടുന്നത് ഒരു കമ്യൂണിസ്റ്റുകാരനായതുകൊണ്ടല്ല(ഞാനൊ(ഞാനൊരു കമ്യൂണിസ്റ്റ് തല്‍പരനേ അല്ല..) ബ്രിട്ടോയൊ). ജീവിതത്തില്‍ ഒരാള്‍ക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ തകര്‍ച്ചയുടെ അങ്ങേ അറ്റം വരെ എത്തിയിട്ടും ഇച്ഛാ ശക്തികൊണ്ടു മാത്രം ജീവിച്ചിരിക്കുകയും ഇപ്പോഴും തന്റെ സ്വപ്നങ്ങള്‍ക്കും ജീവിത ലക്ഷ്യങ്ങള്‍ക്കും അല്‍പം പോലും ക്ഷതമേല്‍പിക്കാതെ കാത്തു സൂക്ഷിക്കുന്നതുകൊണ്ടുമാണ്.

ഒരാള്‍ക്ക് ബ്രിട്ടോയെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ആവാം. അത് അവരുടെ നിലപാടുകളേയും സാഹചര്യങ്ങളേയും ആശയങ്ങളെയും ആശ്രയിച്ചിരിക്കും.

എന്നാല്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് അതൊന്നുമല്ല. ഒരു മനുഷ്യന്‍ തന്റെ സഹജീവിയോടു കാണിക്കേണ്ട ഏറ്റവും കുറഞ്ഞ മര്യാദ പോലും പാലിക്കപ്പെടാതിരിക്കുയാണ് സംഭവിച്ചത്. തേവര എസ്.എച്ച് കോളജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ ബ്രിട്ടോയോടൊപ്പം വേദി പങ്കിടില്ലെന്ന് കോളജ് പ്രിന്‍സിപ്പലിന് വാശി. താനത് ഉറക്കെ പ്രഖ്യാപിച്ചു. തീരുമാനം വിവാദമാകുമെന്നറിഞ്ഞ പ്രിന്‍സിപ്പല്‍ തന്നോട് കാര്യം നേരത്തെ അറിയിച്ചില്ല എന്ന മുട്ടുന്യായവും ആരോപിക്കുന്നു.
വാര്‍ത്ത

തന്റെ സ്വന്തം നാട്ടിലെ ഒരു കലാലയം ഉദ്ഘാടനം ചെയ്യാന്‍ അഭിമാന പൂര്‍വം എത്തിയ ബ്രിട്ടോ ഇക്കാര്യം പ്രിന്‍സിപ്പലിനോടു നേരിട്ട് ആവശ്യപ്പെട്ടിട്ടും നിരസിക്കുകയായിരുന്നത്രെ. കാര്യം രാഷ്ട്രീയ വൈരമാണെന്നു വിദ്യാര്‍ഥികള്‍.

ഇത് വെറും രാഷ്ട്രീയ വൈരം എന്നു മാത്രം പറഞ്ഞ് തള്ളിക്കളയാനാവില്ലെന്നാണ് എന്റെ പക്ഷം. മനുഷ്യത്വമില്ലായ്മ. ദ്ദേഹം ഒരിക്കലും ഒരു കലാലയത്തിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഒരു വിദ്യാര്‍ഥിക്കും മാതൃക കാട്ടിക്കൊടുക്കാന്‍ അയാള്‍ അര്‍ഹനല്ല.

ബ്രിട്ടോ ഒരു എം.എല്‍.എ ആണെന്നു കരുതി ആരും ബഹുമാനിക്കേണ്ടതില്ല. അരയ്ക്ക് കീഴ്പ്പോട്ടു തളര്‍ന്ന് കിടക്കുമ്പോഴും മനസില്‍ നിറയെ ജീവിത ലക്ഷ്യത്തിന്റെ കെടാത്ത അഗ്നി സൂക്ഷിച്ച് ഇപ്പോഴും കലാലയങ്ങളെയും യുവത്വത്തേയും സ്നേഹിക്കുന്ന ഒരു മനുഷ്യ ജീവി എന്ന പരിഗണനയ്ക്ക് അര്‍ഹനാണെന്നു തോന്നുന്നു.

posted by ചാവേര്‍ at 10:45 PM2 Comments:

Blogger പി. ശിവപ്രസാദ് said...

ബ്രിട്ടോയെ വായിച്ചുള്ള അറിവില്‍, പ്രസ്തുത വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ചോര തിളച്ചു. (നമ്മുടെ പല ബ്ലോഗര്‍മാര്‍ക്കും അതൊക്കെ ഇഷ്ടപ്പെടാനാവാത്ത പഴയ ഫാഷനണെങ്കിലും... തിളച്ചു.) ദീപികയിലെ വാര്‍ത്തയില്‍ പ്രിന്‍സിപ്പാള്‍ വാര്‍ത്ത 'ഞാന്‍ മാവിലായിക്കാരനല്ല' എന്ന്‌ നിഷേധിച്ചു.

ഇത്തരം കര്യങ്ങളില്‍ 'നുണ' പറഞ്ഞ്‌ പേരെടുക്കേണ്ടുന്ന ആളല്ല സൈമണ്‍ ബ്രിട്ടോ. ഇനി, ഇതിന്റെ പേരില്‍ ഒരു വിദ്യാഭ്യാസ ബന്ദ്‌ ഉണ്ടാവാതെ കോളെജ്‌ അധികാരികളും സര്‍ക്കാരും നോക്കട്ടെ. ബ്രിട്ടോയെ അപമാനിച്ചതില്‍ നമുക്ക്‌ മനുഷ്യരെന്ന നിലയില്‍ പ്രതിഷേധിക്കാം.

2:02 AM  
Blogger സജിത്ത്|Sajith VK said...

കെ എം മാണിയേയും കെ വി തോമസിനേയും സ്വീകരിച്ചിരുത്തിയ ആളാണ് ഇപ്പോള്‍ രാഷ്ട്രീയക്കാരനെന്ന പേരില്‍ ബ്രിട്ടോയെ അപമാനിച്ചത്. അദ്ദേഹം അപമാനിക്കുന്നത് നമ്മുടെ ജനാധിപത്യ മൂല്യങ്ങളെയാണ്.

3:32 AM  

Post a CommentPrevious Posts
ഒടുവില്‍ ജോസഫിനും അതു സംഭവിച്ചു.
കരളലിയിക്കും കാഴ്ച
ചാത്ത൯ പുലയനും പിന്നെ ക്യൂബയും
പാഠം ഒന്ന്‌ - ഞാന്‍ പഠിച്ച കോളജു പൂട്ടട്ടെ.
കാണാന്‍ പോകുന്ന പൂരംഇടതു
ലക്ഷ്യം; അല്ലെങ്കില്‍ മരണം.

Archives
July 2006
August 2006
September 2006
January 2007

Links to Other Sites
Google
Blogger


Powered by Blogger
blogger template designed by and provided for free by savatoons.com